കായിക താരങ്ങൾ വീണ്ടുമൊത്തുചേർന്നു; സ്പോർട്സ് അലൂമിനി മീറ്റ് സംഘടിപ്പിച്ച് കൊയിലാണ്ടി എസ്ആർബിടിഎം ഗവ. കോളേജ്


കൊയിലാണ്ടി: എസ്ആർബിടിഎം ഗവ. കോളേജ് കൊയിലാണ്ടിയിലെ സ്പോർട്സ് അലൂമിനി മീറ്റ് സംഘടിപ്പിച്ചു. കോളേജിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോക്ടർ സി വി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു.

നാദാപുരം ഗവ കോളേജിലെ കായിക വിഭാ​ഗം മേധാവി സനിത് മുഖ്യപ്രഭാഷണം നടത്തി. മീറ്റിന്റെ ഭാഗമായി എസ്.ആർ ബി ടി എം സ്പോർട്സ് അലൂമിനി അസോസിയേഷൻ രൂപീകരണവും നടന്നു. 1989 – 91 ബാച്ചിലെ സന്തോഷ് എം.വി പ്രസിഡന്റായും 2012-2015 ബാച്ചിലെ വിദ്യാർത്ഥി നന്ദിൻ പ്രതിം ദത്ത് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 18 പേര് അടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു.