പച്ചക്കറി കൃഷിയുമായി അരീക്കൽ താഴ വി.പി രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി; ആവേശമായി ചീര വിളവെടുപ്പ്
കൊയിലാണ്ടി: വി.പി. രാജൻ കലാ സാംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരീക്കൽ താഴയുടെ നേതൃത്വത്തിലുള്ള ജൈവവള പച്ചക്കറി കൃഷിയുടെ ചീര വിളവെടുപ്പ് നടത്തി. വിയ്യൂരിലെ കർഷകൻ ചെമ്പിൽ പ്രസാദ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്നത്.
കക്കുളം പാടശേഖരം പാടത്തിനെടുത്താണ് കൃഷി നടത്തുന്നത്. വെള്ളരി, വത്തക്ക, പയര്‍, വെണ്ട, ചീര, പടവലം, മത്തന്‍ തുടങ്ങി വിവിധങ്ങളായ പച്ചക്കറികളാണ് പാടശേഖരം മുഴുവന്‍. ലൈബ്രറിയിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി പരിപാലനം. ചീര വിളവെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇന്ന് നടത്തിയത്. ചീര വാങ്ങാനായി നിരവധി പ്രദേശവാസികളാണ് ഇന്നെത്തിയത്.
കൗൺസിലർ അരീക്കൽ ഷീബ ആദ്യ വിൽപ്പന നടത്തി. പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂർ, അഡ്വ.പി.ടി ഉമേന്ദ്രൻ, അരിക്കൽ ബിനു, പി.കെ. പുഷ്കരൻ, വിനോദ് കുമാർ കെ.കെ. ചെമ്പിൽ പ്രസന്ന, മനോജ് അരീക്കൽ, സത്യൻ തുമ്പക്കണ്ടി, പി.ടി ഉമേഷ്, രഞ്ജിത്ത് കൊളോറോത്ത്, ഉത്തര യു.എസ് എന്നിവർ നേതൃത്വം നൽകി.
Description: Spinach harvest from organic vegetable farming was conducted in koyilandy