കൊട്ടിക്കയറി മട്ടന്നൂർ ശ്രീരാജും സംഘവും; കാതിന് ഇമ്പവും കണ്ണിന് കുളിർമയുമേകി പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വിശേഷാൽ തായമ്പക


Advertisement

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ല് എഴുന്നളളിപ്പ് മഹോത്സവത്തോടനുബന്ധിച്ചുള്ള ചെറിയവിളക്ക് ദിനത്തിൽ ക്ഷേത്ര തിരുമുറ്റത്ത് വാദ്യവിശാരദ് ശ്രീ മട്ടന്നൂർ ശ്രീരാജ് വിശേഷാൽ തായമ്പക അവതരിപ്പിച്ചു. കലാമണ്ഡലം ശിവദാസ് , മട്ടന്നൂർ ശ്രീകാന്ത് ഇടന്തലയിലും സച്ചിൻരാദ്, രാജേഷ് പൂക്കാട്, അഭിനന്ദ്, ജഗന്നാഥൻ എന്നിവർ വലന്തലയിലും അകമ്പടി വാദ്യമൊരുക്കി. മട്ടന്നൂർ ശ്രീജിത്ത് ഇലത്താള പ്രമാണം നടത്തി.

Advertisement

ചെമ്പടവട്ടത്തിൽ തുടങ്ങി സംഗീത സാന്ദ്രമായ പതിഞ്ഞ അടന്തകൂറിൽ കലാശിച്ച് ഇടകാലത്തിൽ രൗദ്രഭാവം പൂണ്ട് കൊട്ടിക്കയറി സാധക തീവ്രതയാർന്ന ഘനഗാംഭീരതയിൽ താളത്തിന്റെ ഉച്ചാവസ്ഥയിൽ നിലകൊണ്ട് കലാശം പൂകുകയായിരുന്നു മട്ടന്നൂർ ശ്രീരാജും സംഘവും. കാതിന് ഇമ്പവും കണ്ണിന് കുളിർമയും നൽകിയ വിശേഷാൽ തായമ്പക ആസ്വദിക്കാൻ നൂറ് കണക്കിന് കലാസ്വാദകർ ക്ഷേത്ര സന്നിധിയിൽ എത്തി.

Advertisement
Advertisement

Summary: