രാമായണമാസാചരണം: കീഴ്പയ്യൂർ കുനിയിൽ പരദേവത ക്ഷേത്രത്തിൽ ഏകദിന അദ്ധ്യാത്മരാമായണ പാരായണ യജ്ഞവും വിശേഷാൽ പൂജയും നടന്നു


മേപ്പയൂർ: ചിരപുരാതനമായ കീഴ്പയ്യൂർ കുനിയിൽ പരദേവത ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്റെ ഭാഗമായി ഏകദിന അധ്യാത്മരാമായണ പരായണ യജ്ഞവും, ഗണപതി ഹോമവും, വിശേഷാൽ പൂജയും നടന്നു. ആഗസ്റ്റ് 4 ഞായറാഴ്ച കാലത്ത് 5.30മണിക്ക് തുടങ്ങിയ പരായണം സന്ധ്യയോടെ സമാപിച്ചു. തുടർന്ന് ദീപാരാധനയും നടന്നു.

രാമായണ പാരായണം യജ്ഞത്തിന് തുടക്കം കുറിച്ചു കൊണ്ട് ക്ഷേത്രം മേൽശാന്തി ശ്യാം പ്രകാശ് യഞ്ജശാലയിൽ നെയ് വിളക്ക് സമർപ്പിച്ചു. ക്ഷേത്രം ട്രസ്റ്റി സെക്രട്ടറി കെ.എം രാജനിൽ നിന്ന് രാമായണം സി.എം ബാബു ഏറ്റു വാങ്ങി. പ്രമോദ് നാരാൺ, വിജയൻ വിളയാട്ടൂർ, എ.ഗോവിന്ദൻ മാസ്റ്റർ, വി.സി രാധാകൃഷ്ണൻ, എം.എം പത്മിനി, വി.പി ശ്രീധരൻ നമ്പ്യാർ എന്നിവർ പരായണം നടത്തി.

കെ.ശശി, ഹരി എച്ച്.പി ദാസ്, അയ്യങ്ങാട്ട് രാധാകൃഷ്ണൻ, പി.സി ബാലകൃഷ്ണൻ, മണാട്ട് രാധാകൃഷ്ണൻ നമ്പ്യാർ, കാരാമ്പ്ര രാഘവൻ നായർ, മനോജ് ഉത്രാടത്തിൽ, ശശി ഒതയോത്ത്, സജീവൻ സി.എം എന്നിവർ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. തുടര്‍ന്ന്‌ പ്രസാദ ഊട്ടും നടന്നു.