ഹെൽമെറ്റ് വെക്കാതേ പോകരുതേ… കുട്ടിപോലീസിന്റെ പിടിവീഴും; മേപ്പയ്യൂരിൽ ട്രാഫിക് ബോധവൽക്കരണവുമായി എസ്.പി.സി വിദ്യാർത്ഥികൾ
മേപ്പയ്യൂർ: ഹെൽമെറ്റ് ധരിക്കണം, അമിത വേഗത പാടില്ല, ട്രാഫിക് നിയമങ്ങൾ പാലിക്കണം… പൊതുജനങ്ങൾക്ക് ബോധവത്ക്കരണം നൽകി മേപ്പയ്യൂർ വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടിപ്പോലീസ്. കേരള പോലീസ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ അഭിമുഖ്യത്തിൽ എസ്പിസി കുട്ടികളെ ഉപയോഗപ്പെടുത്തി കേരളത്തിലാകമാനം പൊതുജനങ്ങൾക്കും ഡ്രൈവർമാർക്കും ട്രാഫിക്ക് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം കോഴിക്കോട് റൂറൽ ഡിസി ആർ ബി ഡിവൈഎസ് പി പീറ്റർ നിർവഹിച്ചു.
പരിപാടിയിൽ മേപ്പയ്യൂർ ഐ പി ഉണ്ണികൃഷ്ണർ, എസ് ഐ സുലൈമാൻ, മറ്റ് പോലീസ് ഉദ്യോഗസ്ഥരും എസ് പി സി വിദ്യാർത്ഥികളെ ഉപയോഗിച്ച് പൊതുജനങ്ങൾക്കുo, ഡ്രൈവർമാർക്കും ഉള്ള ബോധവൽക്കരത്തിന് നേതൃത്വം നൽകി. പരിപാടിയിൽ ട്രാഫിക് നിയമം പാലിച്ച് വരുന്ന റെെഡർമാക്കും ഡ്രൈവർമാർക്കും ചോക്ലേറ്റും, പുഷ്പവും നൽകി അനുമോദിക്കുകയും നിയമ ലംഘനം നടത്തിയവർക്ക് മതിയായ ബോധവൽക്കരണത്തോടൊപ്പം ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു. പൊതുജനങ്ങളും പരിപാടിയിൽ പങ്കാളികളായി.
Summary: SPC students with traffic rules awareness in Mepayyur