‘ഊഷ്മളമായ സൗഹൃദങ്ങളിലൂടെ സ്നേഹം പങ്കിടുന്ന നല്ല മനുഷ്യരായി വളരാൻ യുവതലമുറക്ക് കഴിയണം’; കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂളിലെ എൻ.എസ്.എസ് ക്യാമ്പില്‍ സോമൻ കടലൂർ


കൊയിലാണ്ടി: ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും സ്നേഹം പങ്കിടുന്ന അനുഭവങ്ങളിലൂടെയും നല്ല മനുഷ്യരായി വളരാൻ യുവതലമുറക്ക് കഴിയണമെന്ന് പ്രശസ്ത എഴുത്തുകാരൻ സോമൻ കടലൂർ. കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് ‘നാട്ടുപച്ച’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.

പ്രിൻസിപ്പാൾ എൻ.വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പി.എ പ്രതീഷ് ലാൽ, രാജൻ പഴങ്കാവിൽ, എസ്.ബി സബീഷ്, പ്രോഗ്രാം ഓഫീസർ എൻ.കെ നിഷിദ, എ.കെ അഷറഫ്, ആർ.കെ അനിൽകുമാർ, എ ബാലകൃഷ്ണൻ, അസീസ് നൊട്ടിക്കണ്ടി, എം.പി താഹിറ, ഗിരിജ ഷാജി, ജനിഗ. ബി ശേഖർ എന്നിവർ സംസാരിച്ചു.

Description: Soman Cadaloor at the NSS camp at Koyilandy GVHS School