മുതുകുന്ന് മലയിലെ മണ്ണെടുപ്പ് അനുവദിക്കില്ല’; പ്രതിഷേധച്ചൂട്ടുമായി സമരസമിതി
അരിക്കുളം: പേരാമ്പ്ര -അരിക്കുളം, നൊച്ചാട് ഗ്രാമപ്പഞ്ചായത്തുകളില്‍ വ്യാപിച്ചുകിടക്കുന്ന മുതുകുന്ന് മലയില്‍ നിന്നും മണ്ണ് ഖനനം ചെയ്യുന്നതിനെതിരേ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധച്ചൂട്ട് സംഘടിപ്പിച്ചു. വഗാഡ് കമ്പനിയും നൊച്ചാട് ഇന്റഗ്രേറ്റ ഡ് മില്‍ക്ക് ആന്‍ഡ് അഗ്രോ ഫാം ടൂറിസം കമ്പനിയും ചേര്‍ന്ന് മണ്ണ് ഖനനം നടത്തുന്ന മാഫിയക്ക് താക്കീതായാണ് സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ കത്തിച്ച ചൂട്ടുമായി പ്രതിഷേധത്തില്‍ അണിനിരന്നു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബു രാജ് ചൂട്ടുകത്തിച്ച് ഗാന രചയിതാവ് രമേശ് കാവിലിന് നല്‍കി ഉദ്ഘാടനം ചെയ്തു.
കെ.കെ. ഹനീഫ, വി.വി. ദിനേശന്‍, സി. ബിജു, പി.സി. സിറാജ്, എം.എം. ചന്ദ്രന്‍, കെ.സി. ബാബുരാജ്, ശശികുമാര്‍ അമ്പാളി, വി.എം. ഉണ്ണി, വി.എം. കുഞ്ഞമ്മദ്, ലതേഷ് പുതിയെടുത്ത്, കെ.ആര്‍. സുബോദ്, സി.കെ. അജീഷ്, ധനേഷ് കാരായാട്, സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.