ഉലുവ കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കൂ, ശരീരത്തിനുണ്ടാകും ഈ ഗുണങ്ങള്‍
രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചശേഷം ഉലുവ രാവിലെ കഴിച്ചുനോക്കൂ. ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കും ഇത്.
മലബന്ധം അകറ്റാം: നാരുകള്‍ ധാരാളം അടങ്ങിയ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.
പ്രമേഹം: ഉലുവ ഈ രീതിയില്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കും: വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കുതിര്‍ത്ത ഉലുവ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
എല്ലുകളുടെ ആരോഗ്യം: ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകള്‍ക്ക് ഗുണം ചെയ്യും.
വയറിലെ കൊഴുപ്പ് കുറയ്ക്കാം: വയറിലെ കൊഴുപ്പിനെ പുറന്തള്ളാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കും.
ചര്‍മ്മത്തിനും തലമുടിയ്ക്കും: ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും കുതിര്‍ത്ത ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Summary: Soak fenugreek and eat it in the morning on an empty stomach, the body will have these benefits