കാപ്പാട് കനിവ് സ്‌നേഹതീരത്തിലെ അംഗങ്ങള്‍ക്ക് സ്‌നേഹസദ്യയും, സമ്മാനങ്ങളും നല്കി സ്‌നേഹവീട് 100 ഫ്‌ളവേഴ്‌സ്


പൂക്കാട്: കാപ്പാടുള്ള കനിവ്, സ്‌നേഹതീരത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹസദ്യയും, സമ്മാനങ്ങളും നല്കി ദുബായ് ആസ്ഥാനമായി ആരംഭിച്ച സ്‌നേഹവീട് 100 ഫ്‌ളവേഴ്‌സ.് സ്‌നേഹ വീടിന്റെ ഫൗണ്ടര്‍ ആന്‍ഡ് ഡയറക്ടര്‍ സാദി ഇന്ത്യ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ ഡ്ബ്ല്യൂ ആര്‍.ഒ പ്രസിഡണ്ട് മിസ്‌റ, സെക്രട്ടറി ഇന്ദു എന്നിവര്‍ കനിവിലെ സാരഥികള്‍ക്ക് വൃക്ഷ തൈകള്‍ കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.


ചടങ്ങില്‍ സുനില്‍ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. അനില്‍കുമാര്‍ അരിക്കുളം, ജുനൈദ് അരീക്കോട്, ആരീഫ് അഫ്‌സല്‍ എടപ്പാള്‍, അഷറഫ് കാലടി, സജീഷ് ലാല്‍ കോഴിക്കോട്, സുധീര്‍ പാണ്ടിക്കാട്, താഹിറ മലപ്പുറം, ,സ്മിത ഇടുക്കി, സബിത അരിക്കുളം കൂടാതെ കനിവിലെ സാരഥികളായ സുലൈഖ, ഉല്ലാസ് പി. ബഷീര്‍, പി. റാഷിദ് പാലക്കര എന്നിവര്‍ സംസാരിച്ചു.