കൊയിലാണ്ടി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും ആശ്രിതര്‍ക്കും അന്നദാനം; ശ്രീനാരായണ ജയന്തി ആഘോഷിച്ച് എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്‍


കൊയിലാണ്ടി: എസ്.എന്‍.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷിച്ചു. രാവിലെ യൂണിയന്‍ ഓഫീസില്‍ ഗുരുപുജ നടന്നു.തുടര്‍ന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി ദാസന്‍ പറമ്പത്ത് ഉയര്‍ത്തി. തുടര്‍ന്ന് ഉച്ചക്ക് കൊയിലാണ്ടി ഗവ. ഹോസ്പിറ്റലില്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും അന്നദാനം നടത്തി.

ഉച്ചക്ക് കോമത്തുകര ഗുരുമന്ദിരത്തില്‍ ഗുരുദേവ പ്രഭാഷണം നടത്തി. സംസ്‌കൃത ആചാര്യന്‍ പി.കെ.സന്തോഷ് മാസ്റ്റര്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.എം.രാജീവന്‍ അധ്യക്ഷത വഹിച്ചു. കോമത്തുകര ഗുരുദേവ മന്ദിരത്തില്‍ ആര്‍ഭാടങ്ങള്‍ ഇല്ലാതെ നുറുക്കണക്കിന് ആളുകള്‍ പീത പിതാകയ്ക്ക് മുന്‍പില്‍ അണിനിരന്നു. ഘോഷയാത്ര പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ സമാപിച്ചു.

യൂണിയന്‍ പ്രസിഡന്റ് കെ.എം.രാജീവന്‍, സെക്രട്ടറി പറമ്പത്ത് ദാസന്‍, വി.കെ.സുരേന്ദ്രന്‍, കെ.കെ.ശ്രീധരന്‍, സുരേഷ് മേലേപ്പുറത്തു, കുഞ്ഞികൃഷ്ണന്‍, കെ.കെ.ചോയിക്കുട്ടി, പുഷ്പരാജ് പി.വി, സന്തോഷ് കുമാര്‍, ആശ.എം.പി, സി.കെ.ജയദേവന്‍, ശ്രീജു.പി.വി, ഗോവിന്ദന്‍ പിടിയാക്കണ്ടി, സോജന്‍.കെ.ടി, ചന്ദ്രന്‍ മാസ്റ്റര്‍, നിത്യ ഗണേശന്‍, ബാബു കോയരി, ആദര്‍ശ് അര്‍.ദാസ്, സുരഭി സുരേഷ്, കുമാരന്‍ കെ.വി. എന്നിവര്‍ നേതൃത്വം നല്‍കി.