കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്ത്; കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റില്‍


Advertisement

കൊയിലാണ്ടി: കര്‍ണ്ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവ് കടത്തിയ കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ എം.പി. മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരാണഅ പിടിയിലായത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.

Advertisement

പ്രതികളില്‍ നിന്നും 240 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. എക്‌സൈസ് സംഘത്തില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി.പ്രകാശന്‍, സി.അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹെന്‍ഹര്‍ കോട്ടത്ത് വളപ്പില്‍, സി.വി.പ്രജില്‍, പി.ആര്‍.വിനീത് എന്നിവരുമുണ്ടായിരുന്നു.

Advertisement

ഓണം പ്രമാണിച്ച് കേരള കര്‍ണാടക അതിര്‍ത്തിയില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂട്ടുപുഴ അതിര്‍ത്തിയില്‍ എക്‌സൈസ് പരിശോധന നടത്തിയത്.

Advertisement

Summary: smuggling of ganja from Karnataka; Two youths from Koyilandy were arrested