വിൽപ്പനയ്ക്കായി മദ്യം വാങ്ങി സ്കൂട്ടറിൽ കടത്താൻ ശ്രമിച്ചു; 30 കുപ്പി വിദേശ മദ്യവുമായി തിക്കോടി പള്ളിക്കര സ്വദേശി അറസ്റ്റിൽ


Advertisement

വടകര: മാഹിയിൽ നിന്നും വിദേശ മദ്യം കടത്താൻ ശ്രമിച്ച തിക്കോടി പള്ളിക്കര സ്വദേശി അറസ്റ്റിൽ. പള്ളിക്കര സ്വദേശി തച്ചടത്ത്താഴെ കുനി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത്. കൈനാട്ടി ദേശീയപാതയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

Advertisement

ഇയാളുടെ പക്കലിൽ നിന്നും 30 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. മാഹിയിൽ നിന്നും സ്കൂട്ടറിൽ ബാഗിലാക്കി കടത്തുകയായിരുന്നു മദ്യം. തിക്കോടി മേഖലയിൽ വിദേശ മദ്യം വില്പന നടത്തുന്ന ആളാണ് പിടിയിലായ പ്രതിയെന്ന് എക്സൈസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Advertisement

വടകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് എം.പി, മുസ്ബിൻ ഇ.എം, ശ്യാംരാജ് എ, മുഹമ്മദ് റമീസ്, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രാജൻ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Advertisement