സ്മാർട്ടാവുകയാണ് കൊയിലാണ്ടിയിലെ മാലിന്യ ശേഖരണവും; ഹരിത മിത്ര സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്ങ് സിസ്റ്റം പ്രാരഭ പ്രവർത്തനങ്ങൾക്ക് ആരംഭം


കൊയിലാണ്ടി: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന നടത്തുന്ന മാലിന്യ ശേഖരണ പ്രവർത്തനം സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്ലിക്കേഷന്റെ സംസ്ഥാന തലം വരെ നിരീക്ഷിക്കാവുന്ന സാങ്കേതിക വിദ്യ വൈകാതെ കൊയിലാണ്ടി നഗരസഭയിലും ആരംഭിക്കും.

സ്മാർട്ട് ഗാബേജ് മോണിറ്ററിങ്ങ് സിസ്റ്റം പ്രവർത്തികമാക്കുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരണ സർവ്വേയും ക്യൂ ആർ കോഡ് പതിക്കലിനും മുപ്പത്തിരണ്ടാം വാർഡിൽ ആരംഭിച്ചു. കെൽട്രോണിന്റെ സാങ്കേതിക പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൊതു ജനങ്ങൾക്ക് മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനും ഇതിലൂടെ സാധിക്കും എന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷ പ്രസംഗത്തിനിടയിൽ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

ലളിത, സി രത്നവല്ലി, വി.പി ഇബ്രഹിംകുട്ടി, ഫക്രൂദ്ധീൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില സ്വാഗതവും ജെ.എച്ച്.ഐ പ്രസാദ് കെ.എം നന്ദിയും പ്രകടിപ്പിച്ചു.