നേരിയ ആശ്വാസം; സ്വർണവില എഴുപതിനായിരത്തിൽ നിന്ന് താഴേക്ക് ഇറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില താഴേക്ക് ഇറങ്ങി തുടങ്ങി. ഇതോടെ നേരിയ ആശ്വാസത്തിലാണ് സ്വർണാഭരണ പ്രേമികൾക്കും വിവാഹ പാർട്ടിക്കാരും.ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.
പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലാണ് ഇന്നു വ്യാപാരം. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമെന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണ വില.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 25 രൂപ താഴ്ന്ന് 7,225 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 108 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 30 രൂപ കുറച്ച് 7,180 രൂപയാണ്. വെള്ളി വില ഗ്രാമിന് 107 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.