Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം: ഇതുവരെ വോട്ട് ചെയ്തത് 6285 പേര്; ടി.ടി.ഇസ്മായില്‍ ബഹുദൂരം മുന്നില്‍, പിന്നിലുള്ളവര്‍ ഇവര്‍
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം 2021 പരിപാടിക്ക് വായനക്കാര്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തുടരുന്നു. വോട്ടിങ് തുടങ്ങി ഇതുവരെ ആകെ 6285 വോട്ടുകളാണ് രേഖപ്പെടുത്തപ്പെട്ടത്. വോട്ടിങ് ഫെബ്രുവരി 10 വരെ തുടരും. ഒരാൾക്ക് ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്താൻ കഴിയുക.
വോട്ടിങ്ങിനായുള്ള പ്രാഥമിക പട്ടികയില്‍ 14 പേരാണ് ഉള്ളത്. കെ-റെയില്‍ വിരുദ്ധ സമര സമിതി ചെയര്മാന് ടി.ടി.ഇസ്മായിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി നിലവില്‍ മുന്നിലുള്ളത്. ഇന്ന് വൈകീട്ട് എട്ട് മണി വരെ ഇസ്മായിലിന് 2396 വോട്ടുകളാണ് ലഭിച്ചത്. വോട്ടിങ് ആരംഭിച്ചത് മുതല്‍ അദ്ദേഹം മുന്നിലാണ്.
മലയാളികളുടെ പ്രിയ ഗായകന് ഷാഫി കൊല്ലമാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ളത്. 938 വോട്ടുകളാണ് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചത്. കോവിഡ് മഹാമാരി ആഞ്ഞടിച്ച വേളയില്‍ കൊയിലാണ്ടിയുടെ കോവിഡ് നോഡല്‍ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പ് 466 വോട്ടുകളുമായി പിന്നിലുണ്ട്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാര്‍ 446 വോട്ടുകളുമായി തൊട്ടുപിന്നാലെ ഉണ്ട്.
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും കൊയിലാണ്ടി എം.എല്‍.എയുമായ കാനത്തില്‍ ജമീലയ്ക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ 391 വോട്ടുകളാണ് ലഭിച്ചത്. കൊയിലാണ്ടി മന്ദമംഗലം സ്വദേശിയും യുവ ക്രിക്കറ്റ് താരവും കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായ രോഹന് എസ്. കുന്നുമ്മലിന് 335 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.
സുപ്രീം കോടതി വിധി പ്രകാരം ശബരിമല ക്ഷേത്രത്തില്‍ പ്രവേശിച്ചതിന്റെ പേരില്‍ ഇന്നും സംഘപരിവാറിന്റെ നിരന്തരമായ ആക്രമണം നേരിടുന്ന കൊയിലാണ്ടിയില്‍ നിന്നുള്ള ആക്റ്റിവിസ്റ്റും അധ്യാപികയും അഭിഭാഷകയുമായ അഡ്വ. ബിന്ദു അമ്മിണിക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ 251 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. കൊയിലാണ്ടി മുന്‍ എം.എല്‍.എ കെ.ദാസന് ഇതുവരെ 268 വോട്ടുകള്‍ ലഭിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാറിന് 234 വോട്ടും എഴുത്തുകാരന് റിഹാന് റാഷിദിന് 232 വോട്ടുകളുമാണ് ലഭിച്ചത്. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് ലഭിച്ച വോട്ടുകള്‍ എത്രയെന്ന് അറിയാനായി ഇവിടെ ക്ലിക്ക് ചെയ്ത് വോട്ടിങ് പേജിലേക്ക് പോകാം.