Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 വോട്ടിങ് ആവേശകരമായി തുടരുന്നു; ഇതുവരെ വോട്ട് ചെയ്തത് 7069 പേര്‍; ആദ്യ സ്ഥാനങ്ങളിലുള്ളവരെ അറിയാം
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ജനകീയ വോട്ടിങ് ആവേശകരമായി തുടരുന്നു. ഇന്ന് വൈകീട്ട് എട്ട് മണി വരെ 7069 പേരാണ് തങ്ങളുടെ വാര്‍ത്താതാരത്തെ കണ്ടെത്താനായി വോട്ട് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10 വരെയാണ് വോട്ടിങ് നീണ്ടുനില്‍ക്കുക.
വോട്ടിങ്ങില്‍ തുടക്കം മുതലേയുള്ള ആധിപത്യം ടി.ടി.ഇസ്മായില്‍ തുടരുന്ന കാഴ്ചയാണ് വോട്ടിങ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കാണാന്‍ കഴിയുന്നത്. കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ ചെയര്‍മാനായ അദ്ദേഹത്തിന് ഇന്ന് വൈകീട്ട് എട്ട് മണി വരെ 2605 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.
പ്രിയ പാട്ടുകാരന്‍ ഷാഫി കൊല്ലമാണ് ടി.ടി.ഇസ്മായിലിന് പിന്നിലായി ഉള്ളത്. മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിലെ സൂഫി ഗാനത്തിന് വരികളെഴുതി പ്രേക്ഷകരുടെ ഇടനെഞ്ചില്‍ ഇടം പിടിച്ച ഷാഫിക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ 1065 വോട്ടുകളാണ് ലഭിച്ചത്.
കൊയിലാണ്ടിയുടെ കോവിഡ് നോഡൽ ഓഫീസറായിരുന്ന ഡോ. സന്ധ്യ കുറുപ്പാണ് നാലാം സ്ഥാനത്ത്. ഇന്ന് വൈകീട്ട് എട്ട് മണി വരെ ഡോ. സന്ധ്യയ്ക്ക് 590 വോട്ടുകളാണ് ലഭിച്ചത്.
കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയാണ് നിലവില്‍ വോട്ടിങ്ങില്‍ നാലാം സ്ഥാനത്തുള്ളത്. 488 വോട്ടുകളാണ് കാനത്തില്‍ ജമീലയ്ക്ക് ഇന്ന് വൈകീട്ട് എട്ട് മണി വരെ ലഭിച്ചിരിക്കുന്നത്. നേരത്തേ അഞ്ചാം സ്ഥാനത്തായിരുന്നു കാനത്തില്‍ ജമീല.
കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറാണ് കാനത്തില്‍ ജമീലയ്ക്ക് പിന്നില്‍. ഇന്ന് വൈകീട്ട് എട്ട് മണി വരെ 480 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇനി നാല് ദിവസം കൂടി മാത്രമാണ് ആദ്യഘട്ട വോട്ടിങ് നീണ്ടുനില്‍ക്കുക. അതിനാല്‍ വോട്ട് ചെയ്യാന്‍ ബാക്കിയുള്ള വായനക്കാര്‍ ഉടന്‍ തന്നെ വോട്ട് ചെയ്തില്ലെങ്കില്‍ വാര്‍ത്താ താരത്തെ തെരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവസരം നഷ്ടമാകും.
കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള ആദ്യഘട്ട പട്ടികയില്‍ പതിനാല് പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍ താഴെ കാണാം.