സഹപ്രവര്‍ത്തകന്റെ ഓര്‍മ്മയില്‍ എലത്തൂരിലെ കൂട്ടുകാര്‍; വാഹനാപകടത്തില്‍ മരണപ്പെട്ട നയീം ഫൈസിയെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ്
പൂക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഹാഫിസ് നയീം ഫൈസിയെ അനുസ്മരിച്ച് എസ്.കെ.എസ്.എസ്.എഫ് എലത്തൂര്‍ മേഖല കമ്മിറ്റി. കളത്തില്‍ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ ദുആ മജ്‌ലിസ്സ് എസ്.കെ.എസ്.എസ്.എഫ് ദേശിയ ഉപാധ്യക്ഷന്‍ സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉല്‍ഘാടനം ചെയ്തു.
ഓ.പി.എം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന:സെക്രെട്ടറി അഷ്റഫ് മൗലവി, സൈദലവി ദാരിമി കൂമണ്ണ, എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി റാഷിദ് കാക്കുനി, ഉബൈദ് ബാഖവി ചുങ്കത്തറ, മുനീര്‍ ദാരിമി അത്തോളി, റഷീദ് സഖാഫി, വി.കെ.അബ്ദുല്‍ ഹാരിസ് (വാര്‍ഡ് മെമ്പര്‍), അനസ് കാപ്പാട്, മുനീര്‍ ദാരിമി അത്തോളി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഷംസീര്‍ കാപ്പാട്, ഷബീര്‍ എളവനക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
കാപ്പാട് ഖാസി പി.കെ മുഹമ്മദ് നൂറുദ്ധീന്‍ ഹൈതമി ദുആ മജ്ലിസിന് നേതൃത്വം നല്‍കി. എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി ഉപദ്ധ്യക്ഷന്‍ എ.പി.പി തങ്ങള്‍ കാപ്പാട് ദുആയോടെ തുടങ്ങിയ പരിപാടി നജ്മല്‍ വെങ്ങാലി സ്വാഗതവും ഫഹദ് എലത്തൂര്‍ അധ്യക്ഷനും ഫര്‍ഹാന്‍ പൂക്കാട് നന്ദിയും പറഞ്ഞു.
മലാപ്പറമ്പ് ബൈപ്പാസ് റോഡില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിാണ് നഈം ഫൈസി മരണപ്പെട്ടത്. എസ്.കെ.എസ്.എസ്.എഫ് സര്‍ഗ്ഗ പരിപാടിയുടെ പ്രചരണം കഴിഞ്ഞ് മടങ്ങവെയായിരുന്നു സംഭവം.