വെയിലുകൊണ്ട് മുഖം കരിവാളിച്ചോ? മുഖകാന്തി നിലനിര്‍ത്താന്‍ അടുക്കളയിലുളള ഈ സാധനങ്ങള്‍ ഉപയോഗിച്ചുനോക്കൂ


ഠിനമായ വേനലിലൂടെ കടന്നുപോകുന്നത്. വെയില്‍ പേടിച്ച് പകല്‍ സമയത്ത് പുറത്തിറങ്ങാതിരിക്കുകയെന്നത് ഭൂരിപക്ഷം ആളുകളെ സംബന്ധിച്ചും അസാധ്യമായ കാര്യമാണ്. വെയിലത്ത് പുറത്തിറങ്ങിയാലോ? സൂര്യന്റെ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ പലതരം ചര്‍മ്മ പ്രശ്‌നങ്ങളുണ്ടാകും. മുഖത്തുണ്ടാകുന്ന കരിവാളിപ്പ് അഥവാ സണ്‍ ടാന്‍ വേനല്‍ക്കാലത്ത് ഏറ്റവും സാധാരണമായ പ്രശ്‌നങ്ങളിലൊന്നാണ്.

അതിനാല്‍ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയെന്നത് നിര്‍ബന്ധമാണ്. സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും. മുഖത്തിന്റെ കാന്തി നിലനിര്‍ത്താന്‍ വീട്ടിലിരുന്ന് ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്. അവയില്‍ ചിലത് പരിചയപ്പെടാം.

തക്കാളി: മൂന്ന് ടേബിള്‍സ്പൂണ്‍ തക്കാളി പള്‍പ്പ്, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര്, ഒരു ടേബിള്‍സ്പൂണ്‍ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നതും നല്ലതാണ്. ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന കാറ്റെകോളേസ് എന്ന എന്‍സൈം ഉരുളക്കിഴങ്ങില്‍ ധാരാളമുണ്ട്.

തേങ്ങാവെള്ളവും ചന്ദനപൊടിയും: ഒരു ടേബിള്‍സ്പൂണ്‍ ചന്ദനപ്പൊടിയില്‍ തേങ്ങാവെള്ളം കലര്‍ത്തി കട്ടിയുള്ള മിശ്രിതം ഉണ്ടാക്കി മുഖത്ത് പുരട്ടുക. ചന്ദനത്തിന്റെയും തേങ്ങയിലേയും ശുദ്ധീകരണവും തണുപ്പിക്കുന്നതുമായ ഗുണങ്ങള്‍ ടാനിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

കറ്റാര്‍വാഴ ജെല്‍: കറ്റാര്‍വാഴ സത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ പൊള്ളല്‍ മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാനും വരണ്ട ചര്‍മ്മം അകറ്റുന്നതിനും സഹായിക്കുന്നു.

സ്‌ട്രോബെറി: സണ്‍ ടാന്‍ നീക്കം ചെയ്യാനുള്ള നല്ലൊരു പ്രതിവിധി സ്ട്രോബെറി. അവയില്‍ ആല്‍ഫ-ഹൈഡ്രോക്‌സി ആസിഡുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നു. സ്‌ട്രോബെറി മാഷ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചര്‍മ്മത്തിന് നിറം നല്‍കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും.