നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമായി മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ വീട്ടില്‍ എളുപ്പം ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ചില നാടന്‍ പൊടിക്കൈകള്‍; വിശദമായറിയാം
തിളക്കമാര്‍ന്ന മുഖംവും മനോഹരമായ ചര്‍മ്മവും ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി മാറ്റുമെന്ന വസ്തുത നാം പലപ്പോഴും അവഗണിക്കുന്നു.
തിളക്കമുള്ളതും മനോഹരവുമായ ചര്‍മ്മത്തിനുള്ള ഏക മാര്‍ഗ്ഗം ചര്‍മ്മം ആരോഗ്യകരമായി നിലനിര്‍ത്തുക എന്നതാണ്. വിപണിയില്‍ ലഭ്യമായ വ്യത്യസ്ത സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ ബാഹ്യ സവിശേഷതകളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. കൂടാതെ ഹാനികമായ പല രാസവസ്തുക്കളും ഇവയില്‍ അടങ്ങിയിട്ടുണ്ടാകും. അതിനാല്‍ തന്നെ നമുക്ക് വീട്ടില്‍ ലഭ്യമാവുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യാത്തതുമായ ചില വസ്തുക്കള്‍ ഉപയോഗിച്ച് സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം
1. മുന്തിരി:
മൊത്തത്തിലുള്ള ചര്‍മ്മസംരക്ഷണത്തിനുള്ള ഏറ്റവും മികച്ച ഒറ്റമൂലി എന്ന പേരില്‍ മുന്തിരി അറിയപ്പെടുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഇവ ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. മുന്തിരിക്ക് ധാരാളം ഗുണങ്ങളുണ്ട്.
സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു, യുവത്വം നിലനിര്‍ത്തുന്നു, ചര്‍മ്മം മയപ്പെടുത്തുന്നു, ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു, ചര്‍മ്മത്തിന്റെ നിറവ്യത്യാസം സുഖപ്പെടുത്തുന്നു, ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കുന്നു, ചര്‍മ്മത്തില്‍ കാണപ്പെടുന്ന വാര്‍ധക്യ ലക്ഷണങ്ങള്‍ തടയുന്നു
ഉപയോഗിക്കേണ്ട വിധം – നിങ്ങളുടെ മുഖത്ത് കുറ്റമറ്റ തിളക്കം ഉണ്ടാകുവാനായി, ഒരു പിടി മുന്തിരി എടുത്ത് ചതച്ച് മുഖത്ത് തടവുക. മുന്തിരി അരച്ചെടുത്ത് നിങ്ങള്‍ക്ക് ഒരു ഫെയ്‌സ് പായ്ക്ക് ഉണ്ടാക്കുകയും ചെയ്യാം, എന്നിട്ട് 15 മിനിറ്റ് നേരം അത് മുഖത്ത് പുരട്ടി വയ്ക്കുക.
2. ഗ്ലിസറിന്‍, വെള്ളരിക്ക ജ്യൂസ്, റോസ് വാട്ടര്‍:
സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗത്തിലും ഗ്ലിസറിന്‍ ഒരു പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. അവയില്‍ പശിമയും എണ്ണ പോലുള്ളതുമായ ദ്രാവകം അടങ്ങിയിട്ടുണ്ടെങ്കിലും അവ എണ്ണമയമുള്ളവയല്ല. ഗ്ലിസറിന്‍ ചര്‍മ്മത്തില്‍ നന്നായി ആഗിരണം ചെയ്യുന്നു. ചര്‍മ്മത്തെ എണ്ണമയമാക്കാതെ തന്നെ ഈര്‍പ്പം പകരുന്നു എന്നതാണ് ഗ്ലിസറിന്റെ പ്രധാന ഗുണം. ഗ്ലിസറിന്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു.
സൗന്ദര്യഗുണങ്ങളുള്ളതിനാല്‍ പല സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും റോസ് വാട്ടര്‍ ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ നിറവ്യത്യാസം മെച്ചപ്പെടുത്തുന്ന സ്‌കിന്‍ ടോണറായിട്ടും ഉപയോഗിക്കുന്നു. റോസ് വാട്ടറില്‍ ഫീനൈല്‍ എത്തനോള്‍ അടങ്ങിയിട്ടുണ്ട്, ഇത് ഒരു രേതസ് ആണ്. ഇത് ചര്‍മ്മത്തിന്റെ കളങ്കങ്ങളും പാടുകളും കുറയ്ക്കുകയും മുഖക്കുരുവിനെ ചെറുക്കുകയും ചെയ്യുന്നു. റോസ് വാട്ടര്‍ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു. ചര്‍മ്മത്തിന്റെ പി.എച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഏത് തരത്തിലുള്ള ചര്‍മ്മത്തിനും റോസ് വാട്ടര്‍ മികച്ചതാണ്.
നല്ല പച്ച വെള്ളരി ചര്‍മ്മത്തില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നു. പല ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളും വെള്ളരിക്ക ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുളിവുകളും വീക്കവും കുറയ്ക്കുന്നതിന് ബ്യൂട്ടി പാര്‍ലറില്‍ ഫേഷ്യലിന് പോലും ഇവ ഉപയോഗിക്കുന്നു.
ഉപയോഗിക്കേണ്ട വിധം – ഗ്ലിസറിന്‍, റോസ് വാട്ടര്‍, വെള്ളരിക്ക ജ്യൂസ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതം വെയിലത്ത് പുറത്തെക്ക് ഇറങ്ങുന്നതിന് മുന്‍പായിട്ടും വീട്ടിലേക്ക് മടങ്ങുമ്പോഴും മുഖത്ത് പ്രയോഗിക്കുക. ചര്‍മ്മത്തില്‍ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ കരുവാളിപ്പ് കുറയ്ക്കാനും ഈ പരിഹാരം നിങ്ങളെ സഹായിക്കുന്നു.
3. മഞ്ഞള്‍, ചന്ദനം, പാല്‍:
മഞ്ഞള്‍ ഒരു സൗന്ദര്യവര്‍ദ്ധക ചേരുവ എന്ന നിലയ്ക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നു. പ്രകൃതിദത്തവും ചെലവുകുറഞ്ഞതുമായ ഇത് നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരമാണ്. കൂടാതെ, കുറ്റമറ്റതും തിളക്കമുള്ളതുമായ ചര്‍മ്മം നിങ്ങള്‍ക്ക് ലഭിക്കുവാനും ഇത് സഹായിക്കും.
ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്ന അത്ഭുതകരമായ ഒരു ഒറ്റമൂലിയാണ് നമ്മുടെ സ്വന്തം ചന്ദനം. ആകര്‍ഷകമായ സുഗന്ധമുള്ള ഇത് വേനല്‍ക്കാലത്ത് ശാന്തമായ ഫലത്തിന് ഉത്തമമാണ്. ചന്ദനപ്പൊടി കടകളില്‍ നിന്ന് എളുപ്പത്തില്‍ ലഭ്യമാണ്. ഇത് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കുന്നു.
സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും പാല്‍ ഒരു പ്രധാന ചേരുവയായി ഉപയോഗിക്കുന്നു, ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് ഉപയോഗിക്കാം.
ഉപയോഗിക്കേണ്ട വിധം – കുറച്ചു മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഒരു മിശ്രിതം ഉണ്ടാക്കുക. ഈ കൂട്ട് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് നേരം വയ്ക്കുക, ശേഷം കഴുകി കളയുക. ഇത് നിങ്ങള്‍ക്ക് സ്വാഭാവിക തിളക്കം നല്‍കുകയും, ചര്‍മ്മത്തിന് പുതുമ അനുഭവപ്പെടുകയും ചെയ്യും.
4. തേനും ക്രീമും:
തേന്‍ ചര്‍മ്മത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ സൃഷ്ടിക്കുന്നു. പല ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഇത് ഉപയോഗിക്കുന്നു. തേന്‍ ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്ന ഒരു മികച്ച മോയ്സ്ചുറൈസറും യുവത്വം നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന മികച്ച ഒറ്റമൂലിയുമാണ്. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തേന്‍ സഹായിക്കുന്നു.
ഫ്രഷ് ക്രീമും തേനും ഒരുമിച്ച് ചര്‍മ്മത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. മൃദുവായതും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുവാനും യുവത്വം കാത്തുസൂക്ഷിക്കാനും ഈ മിശ്രിതം നിങ്ങളെ സഹായിക്കും. ശൈത്യകാലത്ത് ഈ കൂട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
ഉപയോഗിക്കേണ്ട വിധം- ക്രീമും തേനും ഒരുമിച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടി 5 മിനിറ്റ് നേരം വയ്ക്കുക. എന്നിട്ട് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
5. ഉപ്പ്, പാല്‍, നാരങ്ങ നീര്:
ഉപ്പ് നിര്‍ജ്ജീവ ചര്‍മ്മത്തെ പുറംതള്ളാനും ടോണറുകളിലും ക്ലെന്‍സറുകളിലും ചേരുവയായും ഉപയോഗിക്കാം. ഇത് നിങ്ങളുടെ അടുക്കളയില്‍ എപ്പോഴും ലഭ്യമായ ഒരു വസ്തുവാണെന്ന് മാത്രമല്ല വിലകുറഞ്ഞതുമാണ്.
ഉപയോഗിക്കേണ്ട വിധം – 5 ടേബിള്‍സ്പൂണ്‍ ശുദ്ധമായ പാല്‍ എടുത്ത് ഒരു നുള്ള് ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടി മുഖത്ത് 2 മിനിറ്റ് നേരം തടവി, ഈ മിശ്രിതം 5 മിനിറ്റ് മുഖത്ത് വച്ച ശേഷം മുഖം കഴുകുക. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ വൃത്തിയാക്കാനും തുറക്കാനും ഈ മിശ്രിതം നിങ്ങളെ സഹായിക്കും.
6. തക്കാളി:
തക്കാളി നീര് ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇത് പ്രകൃതിദത്ത രേതസ് ആയി പ്രവര്‍ത്തിക്കുന്നു. തക്കാളി നീര് മുഖക്കുരുവും പാടുകളും കുറയ്ക്കുന്നു. അവയ്ക്ക് ആന്റിഓക്സിഡന്റ് സവിശേഷതകള്‍ ഉണ്ട്, അതിനാല്‍ നിങ്ങളുടെ മുഖം തിളക്കമുള്ളതായി അനുഭവപ്പെടുവാനും ഇത് സഹായകമാണ്.
ഉപയോഗിക്കേണ്ട വിധം – തക്കാളി നീരില്‍ നാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. നിങ്ങളുടെ മുഖം മൃദുവും തിളക്കവുമുള്ളതായി അനുഭവപ്പെടും.
ചര്‍മസൗന്ദര്യത്തിന് ഓറഞ്ച് കൊണ്ട് പ്രത്യേക രീതിയില്‍ ക്രീമും ടോണറുമുണ്ടാക്കാം
7. ഗോതമ്പ് പൊടി, മഞ്ഞള്‍ എള്ളെണ്ണ:
ഗോതമ്പ് പൊടി നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല ചര്‍മ്മത്തില്‍ ഒരു ഉത്തമ പരിഹാരമെന്ന നിലയ്ക്കും ഉപയോഗപ്രദമാണ്.
ഭൂരിഭാഗം സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും ഉപയോഗിക്കുന്ന ഒരു ഫലപ്രദമായ ചേരുവയാണ് എള്ളെണ്ണ. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്ന ഒരു പ്രകൃതിദത്ത മോയ്സ്ചുറൈസറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
ഉപയോഗിക്കേണ്ട വിധം – ഗോതമ്പ് പൊടി, മഞ്ഞള്‍പ്പൊടി, എള്ള് എണ്ണ എന്നിവ ഒരുമിച്ച് ചേര്‍ത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. അനാവശ്യ രോമം നീക്കം ചെയ്യാന്‍ ഈ മിശ്രിതം മുഖത്ത് പുരട്ടുക.
8. തേനും കാബേജ് നീരും:
കാബേജ് നീരില്‍ അല്പം തേന്‍ കലര്‍ത്തി മുഖത്ത് പുരട്ടുന്നത് മുഖത്ത് കാണപ്പെടുന്ന ചുളിവുകള്‍ അകറ്റുവാന്‍ സഹായിക്കും.
9. കാരറ്റ് ജ്യൂസ്:
സ്വാഭാവികമായി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുന്നതിന്, കാരറ്റ് ജ്യൂസ് നേരിട്ട് ചര്‍മ്മത്തില്‍ പ്രയോഗിക്കുക.
10. നിലക്കടല എണ്ണയും നാരങ്ങ നീരും:
പുതുതായി പിഴിഞ്ഞെടുത്ത ശുദ്ധമായ നാരങ്ങ നീരും അല്പം നിലക്കടല എണ്ണയും ചേര്‍ത്ത് മുഖത്ത് പുരട്ടി ബ്ലാക്ക് ഹെഡുകളും മുഖക്കുരുവും ഉണ്ടാകുന്നതിനെ ഫലപ്രദമായി തടയാം.
11. കറുവപ്പട്ട പൊടിയും തേനും:
ഒരു ഭാഗം കറുവാപ്പട്ട പൊടിക്ക് മൂന്ന് ഭാഗം തേന്‍ എന്ന കണക്കില്‍ ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് യോജിപ്പിച്ച് ഒരു മിശ്രിതം തയ്യാറാക്കുക. നിങ്ങളുടെ മുഖക്കുരുവില്‍ ഈ മിശ്രിതം പുരട്ടി ഒരു രാത്രി മുഴുവന്‍ വയ്ക്കുക. ശേഷം, രാവിലെ മുഖം കഴുകാം. മുഖക്കുരു നീക്കം ചെയ്യാനും പാടുകള്‍ കുറയ്ക്കാനും ഈ ഒറ്റമൂലി ഉപയോഗിക്കാം.
12. ഗ്ലിസറിന്‍, നെയ്യ്:
വീട്ടില്‍ തന്നെ ഒരു മോയ്സ്ചുറൈസര്‍ എളുപ്പത്തില്‍ തയ്യാറാക്കാം. ഗ്ലിസറിന്‍, നെയ്യ് എന്നിവ ഒരുമിച്ച് ചേര്‍ത്ത് യോജിപ്പിച്ച് ചര്‍മ്മത്തില്‍ പ്രയോഗിക്കുക.
13. കറ്റാര്‍ വാഴ ജ്യൂസ്:
ചര്‍മ്മത്തിലെ നിറവ്യത്യാസം മൂലം ഉണ്ടാകുന്ന പാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന് ജലാംശം പകരുവാനും കറ്റാര്‍ വാഴ ജ്യൂസ് ചര്‍മ്മത്തിലെ പ്രശ്‌ന ബാധിത പ്രദേശത്ത് പതിവായി പുരട്ടുക.
14. ആപ്രിക്കോട്ട്, തൈര്:
തൈരും ആപ്രിക്കോട്ടും ചേര്‍ത്ത് അരച്ച് ഒരു മിശ്രിതം ഉണ്ടാക്കുക. ചര്‍മ്മത്തിന് പുതു ഭംഗി ലഭിക്കുന്നതിന് നിങ്ങളുടെ മുഖത്ത് ഇത് പുരട്ടുക. വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ തിളക്കമുള്ള ചര്‍മ്മം ലഭിക്കാന്‍ തേന്‍ കൂടി ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക
15. മുള്‍ട്ടാനി മിട്ടി, വേപ്പ്, റോസാപ്പൂ ദളങ്ങള്‍, റോസ് വാട്ടര്‍, തുളസി:
മുള്‍ട്ടാനി മിട്ടി, ആര്യവേപ്പ്, റോസാപ്പൂ ദളങ്ങള്‍, റോസ് വാട്ടര്‍ (പനിനീര്), തുളസി എന്നിവ ഒരുമിച്ച് ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം മുഖത്ത് പുരട്ടുക.