പുനര്‍ നിര്‍മ്മാണത്തിനൊരുങ്ങി കുറുവങ്ങാട് ശിവക്ഷേത്രം; ഭക്തജന കൂട്ടായ്മയില്‍ പങ്കെടുത്തത് നിരവധി പേര്‍


കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനര്‍ നിര്‍മ്മാണത്തോടനുബന്ധിച്ച് ഭക്തജനകൂട്ടായ്മ സംഘടിപ്പിച്ചു. നിറഞ്ഞ ഭക്തജനപങ്കാളിത്തത്തോടെ നടന്ന സംഗമത്തില്‍ ചെയര്‍മാന്‍ ഇ.ജ മോഹനന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വല്‍സരാജ് ഉദ്ഘാടനം ചെയ്തു.

കണ്‍വീനര്‍ മനോജ് നവീകരണപ്രവര്‍ത്തനം വീഡിയോ രീതിയില്‍ അവതരിപ്പിച്ചു, ഇ.കെ മോഹന്‍, എന്‍.വി ദാമോദരന്‍ നായര്‍ ടി.കെ. വാസുദേവന്‍ നായര്‍, രവീന്ദ്രന്‍ ഡി, ഷാലയം, സി.കെ കൃഷണന്‍, ബബീഷ്, സുരേഷ് ബാബു, സുധീര്‍ കെ.വി എന്നിവര്‍ സംസാരിച്ചു.