കൊയിലാണ്ടിയില്‍ കെ. ഗോപാലന് അനുസ്മരണവും ദളിത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനും സംഘടിപ്പിച്ചു
കൊയിലാണ്ടി: കോഴിക്കോട് ഡിസിസി സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറുമായിരുന്ന കെ. ഗോപാലന്റെ പന്ത്രണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒപ്പം കൊയിലാണ്ടി ബ്ലോക്ക് ദലിത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനും നടത്തി.
കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്മുരളി കോറോത്ത് ഉദ്ഘാടനം ചെയ്തു. വി.കെ സുധീഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ കെ.വി രാഘവന് അധ്യക്ഷത വഹിച്ചു. ബിഡിസിഎല് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി സുരേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. ബിഡിസിഎല് സംസ്ഥാന സെക്രട്ടറി സാമി കുട്ടി പി.പി, എം.എം ശ്രീധരന്, ബിഡിസിഎല് ജില്ലാ സെക്രട്ടറിമാരായ രാജീവ് ഗോപാല്‍, ഷിബു പെരുന്തുരുത്തി, ശ്രീധരന് കോട്ടപ്പള്ളി, ടി. അശോകന്, ശ്രീജ എന്‍.കെ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.വി ആലി, ടി.കെ നാരായണന്, ഷൈജു കെ.വി എന്നിവര്‍ സംസാരിച്ചു. ഇ.ടി ഉണ്ണി നന്ദിയും പറഞ്ഞു.