പെരുവട്ടൂരില്‍ തെങ്ങ് വീണ് ആറ് പോസ്റ്റുകള്‍ തകര്‍ന്നു; വൈദ്യുതി വിതരണം തടസപ്പെട്ടു, പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി


പെരുവട്ടൂര്‍: പെരുവട്ടൂരില്‍ തെങ്ങ് വീണ് ആറ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ചാലോറ റോഡില്‍ ഇന്നലെ രാത്രിയാണ് സംഭവം.

മേഖലയിലെ 60ലേറെ വീടുകളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതരെത്തി പറ്റാവുന്നിടത്തെല്ലാം ബാഗ് ഫീഡ് ചെയ്ത് നല്‍കിയിട്ടുണ്ടെന്നും മറ്റിടങ്ങളില്‍ നാളെയേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനാവൂവെന്നും അറിയിച്ചു.

ഇരുപതോളം വീട്ടുകാര്‍ക്കാണ് വൈദ്യുതി ഇല്ലാതായിരിക്കുന്നത്. ഇന്ന് അവധി ദിനമായതിനാല്‍ പോസ്റ്റുകള്‍ പുനസ്ഥാപിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും നാളെ രാവിലെ മാത്രമേ പണി തുടങ്ങാനാവൂവെന്നും അധികൃതര്‍ അറിയിച്ചു.