സൈക്കിള്‍ വാങ്ങാന്‍ വെച്ച സമ്പാദ്യം; വയനാട് ഉരുള്‍പൊട്ടലിലെ ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്ത് പേരാമ്പ്ര എ.യു.പി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍


പേരാമ്പ്ര: വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുക കൈമാറി പേരാമ്പ്ര എ.യു.പി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍. സൈക്കിള്‍ വാങ്ങാനായി വെച്ചിരുന്ന പണക്കുടുക്കയില്‍ സൂക്ഷിച്ച 3000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയത്.

സഹോദരങ്ങളായ ഒന്നാം ക്ലാസില്‍ പഠിക്കുന്ന അഭയ്, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സംഭാവന നല്‍കി മാതൃക കാട്ടിയത്. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെഡ് മാസ്റ്റര്‍ പി.പി മധുവിന് കുട്ടികള്‍ തുക കൈമാറി. പള്ളിയത്ത് മലയില്‍ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് അഭയും വേദലക്ഷമിയും.