അന്ന-ചെറുധാന്യ കൃഷിക്ക് പ്രോത്സാഹനം; ശ്രീ അന്ന പോഷൺ മാഹ് പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കം


ചേലിയ: അന്ന – ചെറുധാന്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ശ്രീ അന്ന പോഷൻ മാഹിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് വിത്ത് വിതച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എസ്.ശ്രീചിത്ത്, കൊയിലാണ്ടി എൻ.എസ്.എസ് ക്ലസ്റ്റർ കോർഡിനേറ്റർ കെ.പി അനിൽകുമാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന മില്ലറ്റ് പ്രതിനിധി നാരായണൻ വടയങ്കണ്ടി, കൊയിലാണ്ടി താലൂക്ക് മില്ലറ്റ് മിഷൻ വൈസ് പ്രസിഡന്റ് ഡോ.ബിനു ശങ്കർ എന്നിവർ പദ്ധതി വിശദീകരിച്ചു.

ചെങ്ങോട്ടുകാവ് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, ഏഴാം വാർഡ് മെമ്പർ അബ്ദുൽ ഷുക്കൂർ, പൊയിൽക്കാവ് സ്കൂൾ പി.ടി.എ പ്രസിഡന്റ് രാഗേഷ് എന്നിവർ ആശംസകള്‍ പറഞ്ഞു. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ മനോജ് കുമാർ എൻ.കെ സ്വാഗതം പറഞ്ഞു.

ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. പൊയിൽക്കാവ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മിഥുൻ മോഹൻ.സി നന്ദി പറഞ്ഞു. പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരും വൊളൻ്റിയർമാരും പങ്കെടുത്തു.