ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു, ആളുകളെ മർദ്ദിച്ചു; കുരുടിമുക്കിനെ വിറപ്പിച്ച് യുവാവിന്റെ പരാക്രമം


Advertisement

നടുവണ്ണൂർ: കുരുടിമുക്കിൽ യുവാവിന്റെ പരാക്രമത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും സ്ഥാപനങ്ങൾക്ക് കോടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെയും ഓട്ടോറിക്ഷയുടെയും ചില്ല് അടിച്ച് തകർത്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെെകീട്ട് മൂന്നരയ്ക്ക് ശേഷം കുരുടിമുക്ക് ടൗണിലാണ് സംഭവം.

Advertisement

പാളപ്പുറത്തുമ്മൽ സഹീർ ആണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ലഹരിക്കടിമയാണ് ഇയാളെന്ന് നാട്ടുകാർ പറയുന്നു. വെെകീട്ട് മൂന്നരയോടെ കുരുടിമുക്കിലെത്തിയ ഇയാൾ പടന്നയും കെെകോട്ടുമല്ലാം വിൽപ്പന നടത്തുന്ന കടയിൽ കയറുകയും സാധനങ്ങൾ പുറത്തേക്ക് വലിച്ചിടുകയും ചെയ്തിരുന്നു. തുടർന്ന് കടയിലുള്ള ജീവനക്കാരന്റെ പുറകേ ഓടി. റോഡിലുണ്ടായിരുന്നു ആളുകളും യുവാവിന്റെ മർദ്ദനത്തിന് ഇരയായി.

Advertisement

ഇതിന് ശേഷം സമീപത്തെ വസ്ത്ര വ്യാപന സ്ഥാപനത്തിൽ കയറി കടയുടെ ചില്ല് അടിച്ച് തകർത്തു. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ ചില്ലിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ചേർന്ന് യുവാവിനെ പിടിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും ഇയാൾ കയർത്തു. പിന്നീട് പോലീസ് എത്തിയാണ് ഇയാളെ ഇവിടെ നിന്നും മാറ്റിയത്.

Advertisement