താളവാദ്യസംഗീത രം​ഗത്ത് നീണ്ട ആറ് പതിറ്റാണ്ട്; ശിവദാസ് ചേമഞ്ചേരിയ്ക്ക് ആ​ദരമേകി ശിഷ്യർ


ചേമഞ്ചേരി: ആറു പതിറ്റാണ്ടായി താളവാദ്യസംഗീത രംഗത്ത് നിറഞ്ഞ സാന്നിദ്ധ്യമായ കലാകാരൻ ശിവദാസ് ചേമഞ്ചേരിയ്ക്ക് സ്നേഹാദരം നൽകി ശിഷ്യർ. പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ സംഘടിപ്പിച്ച ശിവദാസ് ചേമഞ്ചേരിയ്ക്കുള്ള ആദരപരിപാടിയായ ശിവദം കാണികൾക്ക് പുത്തനനുഭവമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മൃദംഗ വിദ്വാൻ എൻ. ഹരി നിർവഹിച്ചു.

കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം, അശോകൻ തലക്കുളത്തൂരിൻ്റെ നാദസ്വര കച്ചേരി, സുനിൽ തിരുവങ്ങൂരിൻ്റെ സംഗീത സംവിധാനത്തിൽ സ്വാഗത ഗാനം അവതരിപ്പിച്ചു. ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരായ മുപ്പത് തബലിസ്റ്റുകൾ ചേർന്നവതരിപ്പിച്ച നാദാർച്ചന, അർജൂൻ കാളി പ്രസാദ്, സർഫറരാസ്ഖാൻ ബാഗ്ലൂർ, തബലസോളോ, ഗുരുവന്ദനം, ശിവദാസ് ചേമഞ്ചേരിക്കൊപ്പം സംഗീത പരിപാടികളിൽ പങ്കെടുത്ത കലാകാരന്മാർ ചേർന്നവതരിപ്പിച്ച സ്മൃതി മധുരം ഗാനമേള എന്നിവ അരങ്ങേറി.

സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ. പിള്ള, ഡോ. ബ്രിജേഷ് , സത്യൻ കെ.പി., പ്രഭാകരൻ ആറാഞ്ചേരി, പ്രഭാകരൻ കൊയിലാണ്ടി, എന്നിവർ സംസാരിച്ചു. യു.കെ. രാഘവൻ ആദരഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉപഹാര സമർപ്പണം നടത്തി. ശിവദാസ് ചേമഞ്ചേരി ആത്മസ്പന്ദനം നടത്തി. ശിവദാസ് ചേമഞ്ചേരിയുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ശിവദം ഗുരുവന്ദന പരിപാടികൾ ഒരുക്കിയത്. [mid23]

Summary: Shivdas Chemanchery was honored by his disciples