ഒരു കോടി ചിലവില്‍ കൊയിലാണ്ടിയില്‍ ഷി ഹോസ്റ്റല്‍ ഒരുങ്ങുന്നു; കൊയിലാണ്ടി നഗരസഭ ഷീ ഹോസ്റ്റല്‍ പ്രവര്‍ത്തിക്ക് തുടക്കം
കൊയിലാണ്ടി: ഒരുകോടി ചിലവില്‍ കൊയിലാണ്ടിയില്‍ ആരംഭിക്കുന്ന ഷീ ഹോസ്റ്റലിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നടന്നു. പ്രവര്‍ത്തി ഉദ്ഘാടനം എംഎല്‍എ കാനത്തില്‍ ജമീല നിര്‍വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവില്‍ ഹോമിയോ ആശുപത്രി പരിസരത്ത് നിര്‍മ്മിക്കുന്ന ഷീ ഹോസ്റ്റലിന്റെ പ്രവര്‍ത്തി ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആണ്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ കെ അജിത്ത് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, നിജില പറവക്കൊടി കൗണ്‍സിലര്‍മാരായ രജീഷ് വെങ്ങളത്ത്കണ്ടി, കെ.കെ വൈശാഖ്, അരുണ്‍ മണമേല്‍, സി. സത്യചന്ദ്രന്‍, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. ശിവ പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി നന്ദി പറഞ്ഞു.