ചിത്രരചനാ മത്സരവും ചിത്ര പ്രദര്‍ശനവും; മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് അരിക്കുളം ശ്രീരഞ്ജിനി കലാലയം


അരിക്കുളം: മുപ്പത്തിരണ്ടാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി അരിക്കുളം ശ്രീരഞ്ജിനി കലാലയം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ശശി പഞ്ഞോല സ്മാരക ചിത്രരചനാ മത്സരവും ചിത്ര പ്രദര്‍ശനവും നടന്നു. നിറച്ചാര്‍ത്ത് ,ചിത്ര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചിത്രകാരന്‍ സായി പ്രസാദ് ചിത്രകൂടം നിര്‍വ്വഹിച്ചു.

അരിക്കുളം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അന്‍പതിലേറെ വിദ്യാര്‍ത്ഥികള്‍ ചിത്രരചനാ മത്സരത്തില്‍ പങ്കാളികളായി. രാഘവന്‍ സ്വസ്ഥവൃത്തം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ശിവാസ് നടേരി, രാമചന്ദ്രന്‍ മംഗലത്ത്, കെ.ടി. ശ്രീധരന്‍, രാമചന്ദ്രന്‍ നീലാംബരി, വി. ബാലകൃഷ്ണന്‍, ഷിബിന എന്നിവര്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 5.30 ന് ചലച്ചിത്ര പിന്നണി ഗായകന്‍ വി.ടി. മുരളി നിര്‍വഹിക്കും.