കീഴരിയൂര്‍ സ്വദേശിനി ശാരികയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഭിന്നശേഷി പുരസ്‌കാരം
കീഴരിയൂര്‍: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആദ്യ മലയാളി കീഴരിയൂര്‍ സ്വദേശിനി ശാരികയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഭിന്നശേഷി പുരസ്‌കാരം. സംസ്ഥാനതല മാതൃകാ വ്യക്തിത്വങ്ങള്‍ എന്ന വിഭാഗത്തിലാണ് എ.കെ.ശാരിക പുരസ്‌കാരത്തിന് അര്‍ഹയായത്. ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന ഭിന്നശേഷി ദിനാചരണ ചടങ്ങില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ജന്മനാ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക, വീല്‍ച്ചെയറില്‍ ഇരുന്നാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഇടതു കൈയിലെ മൂന്നുവിരലുകള്‍ മാത്രമേ ശാരികയ്ക്കു ചലിപ്പിക്കാനാകൂ. 2023 .പി.എസ്.സി സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്ക് നേടിയ ശാരികയ്ക്ക് ഇന്ത്യന്‍ രെയില്‍വേ മാനേജ്‌മെന്റ് സര്‍വ്വീസിലാണ് നിയമനം ലഭിച്ചത്.
കൈരളി ടി.വിയുടെ ഫീനിക്‌സ് അവാര്‍ഡ് ജേതാവ് കൂടിയാണ്. ഭിന്നശേഷി മേഖലയില്‍ ഇന്ത്യയുടെ അഭിമാനം എന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ശാരികയെ വിശേഷിപ്പിച്ചിരുന്നു.
Summary: Sharika, a resident of Keezhriyur, was awarded the state government’s differently abled award