നാടിന്റെ അഭിമാന താരം; ദേശീയ ഗെയിംസില്‍ കളരിപയറ്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ഷഫിലി ഷഫാത്തിനും പരിശീലകര്‍ക്കും കോളേജിന്റെയും പൗരാവലിയുടെയും വന്‍ സ്വീകരണം


കൊയിലാണ്ടി: 37ാമത് ഗോവ നാഷണൽ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ച് കളരിപ്പയറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഷഫിലി ഷഫാത്തിനും പരിശീലകരായ കുഞ്ഞി മൂസ ഗുരുക്കൾക്കും അഷറഫ് ഗുരുക്കൾക്കും എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിന്റെയും പൗരാവലിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. കൊയിലാണ്ടി ആനക്കുളം ചിറയുടെ സമീപത്തുനിന്ന് ആരംഭിച്ച റാലി കൊയിലാണ്ടി എസ്.ഐ അനീഷ് ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നിരവധി വിദ്യാർത്ഥികളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിലെ വ്യാപാരി വ്യവസായികൾ, ക്ലബ്ബുകൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, യുവജന സംഘടനകൾ എന്നിവരുടെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഗവൺമെന്റ് കോളേജ് കൊയിലാണ്ടിയിൽ എത്തിച്ചേർന്നു. ശേഷം നടന്ന പൊതുയോഗം പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി.വി ഷാജി അധ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി.കെ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രിൻസിപ്പൽ അൻവർ സാദത്ത്, കായിക വകുപ്പ് മേധാവി അനീഷ് ബാബു, മറ്റ് വകുപ്പ് മേധാവികൾ, ഓഫീസ് സൂപ്രണ്ട് ബെന്നി ആയിന്റെ വിട, കോളേജ് യൂണിയൻ ചെയർമാൻ അഭിരാമം ആനന്ദ്, ജനറൽ ക്യാപ്റ്റൻ മിഥുൻ ടി.പി എന്നിവർ സംസാരിച്ചു.