‘മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സി.പി.എം നിര്‍ദേശ പ്രകാരം അട്ടിമറിച്ചു, ജനാധിപത്യത്തില്‍ ജനമാണ് ശക്തിയെന്ന് സി.പി.എം മനസ്സിലാക്കണം’: ഷാഫി പറമ്പില്‍ എം.പി
മേപ്പയൂര്‍: ജനാധിപത്യത്തില്‍ ജനമാണ് ശക്തിയെന്ന് സി.പി.എം മനസ്സിലാക്കണമെന്നും പിഞ്ചു മനസ്സിനുള്ളിലെ ജനാധിപത്യ ബോധം തല്ലി തകര്‍ക്കുന്ന അധ്യാപകന്‍ നാടിന് ശാപമായി മാറുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സി.പി.എമ്മിന്റെ നിര്‍ദ്ദേശപ്രകാരം അട്ടിമറിച്ച സ്‌ക്കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായും അദ്ദേഹം അറിയിച്ചു.
മേപ്പയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് മേപ്പയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘപ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി.
കണ്‍വീനര്‍ എം.കെ അബ്ദുറഹിമാന്‍ സ്വാഗതവും, എം.എം അഷറഫ് നന്ദിയും പറഞ്ഞു.വി.പി ദുല്‍ഖിഫില്‍, സി.പി.എ അസീസ്, മുനീര്‍ എരവത്ത്, ഇ അശോകന്‍ , ടി.കെ.എ ലത്തീഫ്, കെ.പി രാമചന്ദ്രന്‍, എ.വി അബ്ദുള്ള,പി.കെ അനീഷ്, കന്മന അബ്ദുറഹിമാന്‍, കെ.പി വേണു ഗോപാല്‍, സി.എം ബാബു സംസാരിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികളായ ജസിം, റിഫ, ഹിബനുശ്രീ, ഹിബ ഫാത്തിമ, അമാന്‍, സഹല, മലാലറജദ്, നിഷ് മല്‍, അബ്ദുല്‍ നെയിം എന്നിവരെ ഷാഫി പറമ്പില്‍ എം.പി ഷാളണിയിച്ച് അനുമോദിച്ചു.
Summary:Shafi parambil mp on Mepayyur Higher Secondary School Parliament Election