‘മരിക്കാത്ത ഓര്‍മ്മകളില്‍ ഇനിയെന്നും മലയാളിയുടെ നെഞ്ചിലുണ്ടായിരിക്കും കോഴിക്കോടിന്റെ സ്വന്തം മാമുക്കോയ’; അനുസ്മരിച്ച് ഗായകന്‍ ഷാഫി കൊല്ലം
കൊയിലാണ്ടി: അന്തരിച്ച നടന്‍ മാമുക്കോയയെ അനുസ്മരിച്ച് കൊയിലാണ്ടിയിലെ പ്രമുഖ ഗായകന്‍ ഷാഫി കൊല്ലം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാഫി മാമുക്കോയയെ അനുസ്മരിച്ചത്. മാമുക്കോയയുമായി പലതവണ വേദി പങ്കിടാനും അദ്ദേഹം ഹീറോ ആയി എത്തിയ ‘അല്‍ മൊയ്തു’വില്‍ പ്രധാന വേഷം ചെയ്യാനും തനിക്ക് ഭാഗ്യമുണ്ടായി എന്ന് ഷാഫി കുറിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 01:05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഒരുപാട് പൊട്ടിച്ചിരികള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയനടന്‍ മാമുക്കോയ അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറില്‍ ഉണ്ടായ രക്തസ്രാവമാണ് മരണകാരണം.
മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഉണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മാമുക്കോയയുടെ ഭൗതികശരീരം രാത്രിയോടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് നാളെ രാവിലെ പത്ത് മണിക്ക് കണ്ണമ്പറമ്പ് ശ്മശാനത്തില്‍ മൃതദേഹം ഖബറടക്കും.
ഷാഫി കൊല്ലത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണ്ണരൂപത്തില്‍:
പ്രിയപ്പെട്ട കോയക്കയും വിടപറഞ്ഞു …
മികച്ച കഥാപാത്രങ്ങളിലൂടെ ആസ്വദിച്ചു ആരാധകനായി പരിചയപ്പെടാൻ അവസരമുണ്ടായപ്പോൾ സൗഹൃദമുണ്ടായി ഒരുമിച്ചു വേദികൾ പങ്കിടാൻ പലതവണ ഭാഗ്യമുണ്ടായി മൂപ്പര് ഹീറോആയി അഭിനയിച്ച “അൽ മൊയ്തു” വിൽ ഒരു പ്രധാനവേഷം ചെയ്യാൻ എനിക്കും ഭാഗ്യമുണ്ടായി..
അവസാനമായി സ്റ്റർമാജിക്കിൽ കിടിലൻ എപ്പിസോഡുകളിൽ അദ്ദേഹത്തിന്റെ നാടൻ നർമ്മങ്ങൾ നേരിട്ട് ആസ്വദിക്കാനും ഒരുമിച്ച് സ്‌കിറ്റുകൾ ചെയ്യുവാനുമൊക്കെ അവസരമുണ്ടായി…
മരിക്കാത്ത ഓർമ്മകളിൽ ഇനിയെന്നും മലയാളിയുടെ നെഞ്ചിലുണ്ടായിരിക്കും കോഴിക്കോടിന്റെ സ്വന്തം “മാമുക്കോയ”
അങ്ങേയ്ക്ക് ആദരാഞ്ജലികൾ പ്രാർത്ഥനകൾ 🙏
Related News: നടന്‍ മാമുക്കോയ അന്തരിച്ചു