എസ്.എഫ്.ഐ യെ ഹൃദയത്തിലേറ്റി മുചുകുന്നിലെ വിദ്യാർത്ഥികൾ; പതിനാറിൽ പതിനാറു സീറ്റിലും വിജയം


കൊയിലാണ്ടി: ധീരജേ, നിന്റെ സഖാക്കൾ വരുന്നു, തോറ്റിട്ടല്ല ജയിച്ചിട്ട്… എസ്.എ.ആർ.ബി.ടി എമ്മിലും വിജയക്കൊടി പാറിച്ച് എസ്.എഫ്.ഐ. മുഴുവൻ സീറ്റുകളിലും പ്രസ്ഥാനത്തിന് വിജയം. പതിനാറിൽ പതിനാറു സീറ്റ് നേടിയാണ് മുചുകുന്നിൽ ചുവന്ന പൂക്കൾ വിരിയിച്ചത്.

ചെയർമാൻ ആയി അമൽ എ.കെയും വൈസ് ചെയർപേഴ്സൺ ആയിഅവന്തിക സുബാഷും വിജയിച്ചു. ജനറൽ സെക്രട്ടറിയായി തേജസ് ചന്ദ്ര യും, ജോയിൻ സെക്രട്ടറിയായി ഹൃതികയും തിരഞ്ഞെടുക്കപ്പെട്ടു

യു.യു.സി ഭഗത് ബാബു എഡിറ്ററായി അമയയും, ഫൈൻ ആർട്സ്‌ സെക്രട്ടറിയായി ശ്രാവൺ സത്യനും ജനറൽ ക്യാപ്റ്റൻ ആയി ശ്രീദേവ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബാക്കിയുള്ള മുഴുവൻ അസോസിയേഷൻ സ്ഥാനാർത്ഥികളും വിജയിച്ചു. കാലിക്കറ്റ് സർവകലാശാലക്ക്‌ കീഴിലെ ക്യാമ്പസുകളിൽ വീണ്ടും ചുവപ്പ്‌ മയം.