കുന്നിയോറ മല ചുവന്നു; കൊയിലാണ്ടി ഗുരുദേവ കോളേജിൽ പതിനേഴിൽ പതിനേഴു സീറ്റും നേടി എസ്.എഫ്.ഐ


കൊയിലാണ്ടി: കുന്നിയോരമല ഇന്ന് ചുവന്നു പൂത്തു. ഇന്ന് നടന്ന കോളേജ് ഇലക്ഷൻ മുഴുവൻ സീറ്റിലും വിജയിച്ച് എസ്.എഫ്.ഐ. പതിനേഴിൽ പതിനേഴു സീറ്റും നേടിയാണ് വൻ വിജയം നേടിയത്.

പെൺകരുത്താകും ഇനി മുൻ സ്ഥാനത്തു നിന്ന് കോളേജിനെ നയിക്കുക. ചെയർപേഴ്സൺ ആയി ശ്രീനന്ദ കെ.ആറും വൈസ് ചെയർപേഴ്സൺ ആയി അഭിന എയും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി അശ്വന്ത് എ.ടി, ജോയിൻ സെക്രട്ടറിയായി നന്ദന ജെ വിനോദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

യു.യു.സിമാരായി അശ്വിൻ സി.കെ യും എഡിറ്ററായി അഭിഷേക് എ.എസ്സും, ഫൈൻ ആർട്സ്‌ സെക്രട്ടറിയായി സിനാൻ പി.കെയും ജനറൽ ക്യാപ്റ്റൻ ആയി സുജേഷ് വി യും ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബാക്കിയുള്ള മുഴുവൻ അസോസിയേഷൻ സ്ഥാനാർത്ഥികളും വിജയിച്ചു. വിദ്യാർത്ഥികൾക്കായി മുൻപിൽ നിന്ന് പ്രവർത്തിക്കണമെന്ന സ്വപ്നങ്ങളുമായി ആണ് പുതിയ സംഘം യാത്ര ആരംഭിക്കുന്നത്.