”പുത്തന്‍ വിദ്യാഭ്യാസ നയം പിന്‍വലിക്കുക”; എസ്.എഫ്.ഐ സാംസ്‌കാരിക സംഗമവും പ്രതിഭാ സംഗമവും നടേരിയില്‍


Advertisement

കൊയിലാണ്ടി: പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരായി മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്.എഫ്.ഐ നടേരി ലോക്കല്‍ കമ്മിറ്റി ”ലാ ലോട്ട” എന്ന പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

Advertisement

പരിപാടിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ കൈകൊണ്ടു. പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വരുണ്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലോക്കല്‍ വൈസ് പ്രസിഡന്റ് സ്രേയ അധ്യക്ഷയായിരുന്നു. ഏരിയ പ്രസിഡന്റ് നവതേജ്, ഏരിയ വൈസ് പ്രസിഡന്റ് അഭിനവ്, സി.പി.എം നടേരി ലോക്കല്‍ സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ശ്യാംലാല്‍ നന്ദി പറഞ്ഞു.

Advertisement
Advertisement