ക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത; എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ ജാഥക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം
കൊയിലാണ്ടി: മയക്കുമരുന്നിനെതിരേയും പുതിയ വിദ്യാഭ്യാസനയത്തിനെതിരെയും നടത്തുന്ന എസ്.എഫ്.ഐ കോഴിക്കോട് ജില്ലാകമ്മിറ്റി ജാഥയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം. ‘കാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത’ എന്നപേരിൽ ആറാം തീയതി ആരംഭിച്ച ജാഥ 14 വരെ ജില്ലയിലെ കാമ്പസുകളിൽ പര്യടനം നടത്തും.
ഇന്നലെ വൈകിട്ട് കൊയിലാണ്ടിയിലെത്തിയ സ്വീകരണത്തിന് കൊയിലാണ്ടി എസ്.എൻ.ഡി.പി ഗുരുദേവ കോളേജിൽ സ്വീകരണം നൽകി. എസ്.എഫ്.ഐ ഗുരുദേവ യൂണിറ്റ് സെക്രട്ടറി അശ്വിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ അരാഷ്ട്രീയതയ്ക്കും വർഗ്ഗീയതയ്ക്കുമെതിരെnക്യാമ്പസുകളുടെ രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജില്ലാ ജാഥ നയിക്കുന്നത്. പുലിക്കളിയും മുത്തുകുടകളുമൊക്കെയായി ആഘോഷമായി ആയിരുന്നു കൊയിലാണ്ടിയിലെ വരവേൽപ്പ്.
ജാഥ ക്യാപ്റ്റൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ വി അനുരാഗ്,ജാഥ വൈസ് ക്യാപ്റ്റൻ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകർ ജാഥ മാനേജർ ജില്ലാ പ്രസിഡന്റ് പി. താജുദീൻ ജാഥ അംഗങ്ങൾ സരോദ് ചങ്ങാടത്ത്, അലീന ശശിധരൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ എസ്.എൻ.ഡി.പി യൂണിറ്റ് സെക്രട്ടറി അഭിനന്ദ് കെ വി സ്വാഗതവും എസ്.എൻ.ഡി.പി യൂണിറ്റ് പ്രസിഡന്റ് സിദ്ധാർഥ് നന്ദിയും പറഞ്ഞു.
ഒക്ടോബർ 14-ന് വൈകീട്ട് പേരാമ്പ്ര സി.കെ.ജി.എം. കോളേജിൽ സമാപന സമ്മേളനം നടക്കും. സംസ്ഥാനസെക്രട്ടറി പി.എം. ആർഷോ ചടങ്ങ് ഉദ്ഘാടനം ചെയ്യും.