ഗുരുദേവ കോളേജിലെ സംഘര്‍ഷം; പ്രിന്‍സിപ്പാളിനും സ്റ്റാഫ് സെക്രട്ടറിയ്ക്കും എതിരെ നടപടിയാവശ്യപ്പെട്ട് കോളേജിലേയ്ക്ക് എസ്എഫ്‌ഐ യുടെ പ്രതിഷേധ മാര്‍ച്ച്


കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളേജിലേയ്ക്ക് മാര്‍ച്ച് നടത്തി. പ്രിന്‍സിപ്പാളിനും സ്റ്റാഫ് സെക്രട്ടറിയ്ക്കും എതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിലേയ്ക്ക് എസ്.എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിട്ട് വിദ്യാര്‍ത്ഥികള്‍ കോളേജ് ക്യാമ്പസിലേയ്ക്ക് കടന്നത് സി.ഐ മെന്‍വിന്‍ ജോസിന്റെ നേതൃത്വത്തില്‍ പോലീസ് തടയുകയായിരുന്നു. ഹെല്‍പ്പ് ഡെസ്‌ക്ക് സംബന്ധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളേജ് പ്രിന്‍സിപ്പലും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തില്‍ എസ്.എഫ്. ഐ ഏരിയ പ്രസിഡണ്ടിന്റെ കര്‍ണപടത്തിന് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്.എഫ്ഐ യുടെ പരാതിയില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും സ്റ്റാഫ് സെക്രട്ടറി രമേശന്‍ കെ.പി യ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രിന്‍സിപ്പിലിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി നവതേജ് സ്വാഗതം പറഞ്ഞ മാര്‍ച്ചില്‍ എസ്.എഫ്.ഐ ഏരിയാ ജോയിന്റ്‌സെക്രട്ടറി അശ്വിന്‍ അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി ഉദ്ഘാടനം ചെയ്യ്തു. യോഗത്തില്‍ ഡി.വൈ.ഫെ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി. ബബീഷ്, ജില്ലാസെക്രട്ടറിയേറ്റ് അംഗം ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിന്റെ കര്‍ണപടത്തിന് ഗുരുതര പരിക്ക്; കൊല്ലം ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ മർദ്ദിച്ചതെന്ന് ആരോപണം

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘര്‍ഷം; ഒരുകൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പ്രിന്‍സിപ്പല്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റിനെ പ്രിന്‍സിപ്പല്‍ അടിച്ചെന്ന് വിദ്യാര്‍ഥികളും