സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; കോഴിക്കോട് ബസ് കണ്ടക്ടർ അറസ്റ്റിൽ


Advertisement

കോഴിക്കോട്: സ്‌കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 60-കാരൻ അറസ്റ്റിൽ. ചേളന്നൂർ കണ്ണങ്കര സ്വദേശി പ്രഭശ്രീ വീട്ടിൽ മോഹനനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ബസ്സിലെ കണ്ടക്ടറാണ് പ്രതി.

Advertisement

പെൺകുട്ടി സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്സിൽ വെച്ച് കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം. കോഴിക്കോട് പുതിയ സ്റ്റാന്റിൽ ബസ്സിൽ നിന്ന് ആളെ ഇറക്കുന്ന സമയം ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ ശരീരത്തിൽ പിടിക്കുകയായിരുന്നു. പ്രതി മോഹനനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement

Summary: Sexual assault against schoolgirl; bus conductor arrested in Kozhikode