ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വാഗ്ദാനം; നാദാപുരം പേരോട് സ്വദേശിനിക്ക് നഷ്ടമായത്‌ പതിനേഴര ലക്ഷം


നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എൻ ജ്യോതിക്കാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 12 തവണകളിലായി ബാങ്ക് ഇടപാട് നടത്തി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 17,55, 780 രൂപ നഷ്ടമായതായാണ് പരാതിയിൽ പറയുന്നത് .

യുവതിയുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കച്ചേരി സ്വദേശിയുടെ എട്ടര ലക്ഷം രൂപ സമാന രീതിയിൽ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായിരുന്നു. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് പോലിസ് പറഞ്ഞു.

Description: Seventeen and a half lakhs was lost to a native of Nadapuram Perode