എന്‍.സി.പി നേതാവ് എം.കെ.കുഞ്ഞബ്ദുള്ളയുടെ വിയോഗത്തിന് ഏഴാണ്ട്; അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച് എ.സി.ഷണ്‍മുഖദാസ് പഠന കേന്ദ്രം
തിക്കോടി: എന്‍.സി.പി നേതാവ് എം.കെ.കുഞ്ഞബ്ദുള്ളയുടെ ഏഴാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് എത്തിച്ചേര്‍ന്ന എന്‍.കെ.കുഞ്ഞബ്ദുള്ള അവിഭക്ത കോണ്‍ഗ്രസിന്റെ നേതൃനിരയിലും എന്‍.സി.പി. ബ്ലോക്ക് പ്രസിഡന്റ്, സംസ്ഥാന ജില്ലാ കമ്മിറ്റി അംഗം, മൂടാടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍, വന്മുഖം ഗവ:ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിരുന്നു. സമൂഹിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.
എ.സി.ഷണ്‍മുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എ.സി. ഷണ്‍മുഖദാസ് പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.സി.പി. സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.സി.പി ജില്ലാ സെക്രട്ടറി കെ.ടി.എം.കോയ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി.
പി.ചാത്തപ്പന്‍ മാസ്റ്റര്‍, സി.രമേശന്‍, ഇ.എസ്.രാജന്‍, കെ.കെ.ശ്രീഷു മാസ്റ്റര്‍, അവിണേരി ശങ്കരന്‍, ഒ.രാഘവന്‍ മാസ്റ്റര്‍, യൂസഫ് പുതുപ്പാടി, പി.വി.സജിത്ത്, പുഷ്പജന്‍.പി.എം, ബി.നടേരി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് സംസ്ഥാന സേവാദള്‍ ഓര്‍ഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട പി.എം.ബി നടേരിയെ അനുമോദിച്ചു.