പുരസ്‌കാര നിറവില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ; സീനിയര്‍ ഇന്‍സ്ട്രക്ടറായ മുഹമ്മദ് അക്ബറിന്‌ 2024ലെ ദേശീയ അധ്യാപക പുരസ്‌കാരം


കൊയിലാണ്ടി: 2024 ലെ ദേശീയ അധ്യാപക പുരസ്‌കാരം വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ യിലെ സീനിയര്‍ ഇന്‍സ്ട്രക്ടറായ മുഹമ്മദ് അക്ബര്‍ എം. ന് ലഭിച്ചു. നൈപുണ്യ പരിശീലന വിഭാഗത്തിലാണ് പുരസ്‌ക്കാരം കരസ്ഥമാക്കിയത്.

നോണ്‍ എഞ്ചിനീയറിങ് ട്രേഡ് വിഭാഗത്തില്‍ ആണ് ഈ നേട്ടം. ഇന്ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ദേശീയ പുരസ്‌ക്കാരം മുഹമ്മദ് അക്ബര്‍ സ്വീകരിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെ ചരിത്രത്തിലും കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐയ്ക്കും മറ്റൊരു പൊന്‍ തൂവല്‍ കൂടി ചാര്‍ത്തപ്പെടുകയാണെന്ന് ഐ.ടി.ഐയിലെ അധ്യാപകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കൊയിലാണ്ടി ഗവണ്‍മെന്റ് ഐടിഐയിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് വേഡിലെ അധ്യാപകന്‍കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയായ മുഹമ്മദ് അക്ബര്‍ വൊക്കേഷണല്‍ ട്രെയിനിംങ്ങിലെ 2022, 2023 വര്‍ഷങ്ങളില്‍ കേരള സര്‍ക്കാരിന്റെ അനുമോദനങ്ങള്‍ ഏറ്റവാങ്ങിയിട്ടുണ്ട്. കൂടാതെ വ്യാവസായിക പരിശീലനവകുപ്പിന്റെ ലേണിങ് മാനേജ്‌മെന്റ് പോര്‍ട്ടല്‍, ജാലകം പോര്‍ട്ടല്‍, മോക്ക് ടെസ്റ്റ് ആപ്ലിക്കേഷന്‍ എന്നിവയുടെ രൂപകല്‍പ്പനയില്‍ പ്രധാന പങ്ക് വഹിച്ചു.

Summary: Senior Instructor Muhammad Akbar M. won the 2024 National Teacher Award.