മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം; സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ വിവിധ കോഴ്സുകള്‍, അറിയാം വിശദമായി


കോഴിക്കോട്: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം നല്‍കുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍, ഹോം ടെക്നീഷ്യന്‍ എന്നീ കോഴ്സുകളിലേയ്ക്കാണ് പ്രവേശനം നല്‍കുന്നത്. സിവില്‍സ്റ്റേഷന് എതിര്‍വശത്തുളള സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2370026, 8891370026. എന്ന നമ്പറില്‍ ബന്ധപ്പെടാം.