ചായങ്ങളാൽ അത്ഭുതം തീർത്ത് കുരുന്നുകൾ; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയണിന്റെ ചിത്രരചനാ മത്സരം
കൊയിലാണ്ടി: സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയൺ – വർണ്ണം 2024 ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴരിയൂർ, ചെങ്ങോട്ട്കാവ് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നീ മേഖലകളിലെ എൽ. കെ. ജി. മുതൽ 7-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾകളാണ് ചായങ്ങളാൽ അത്ഭുതം തീർത്തത്. കൊയിലാണ്ടി സീനിയർ ചേംബർ പ്രസിഡണ്ട് മനോജ് വൈജയന്തം ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
നാഷനൽ ട്രഷറർ ജോസ് കണ്ടോത്ത്, മുരളി മോഹൻ, ബാബു, പി.കെ. സി.കെ. ലാലു , സജിത്ത് കുമാർ, വി. എം. അഡ്വ. ജതീഷ് ബാബു, അനിത, രാഖി ലാലു, ഷിംനറാണി എന്നിവർ സംസാരിച്ചു.
പതിനൊന്ന് വർഷമായി സീനിയർ ചേംബർ ഇൻ്റർ നാഷനൽ കൊയിലാണ്ടി ലീജിയൺ ചിത്രരചനാ മത്സരം നടത്തുന്നു. ഇത്തവണ 500 ൽ അധികം വിദ്യാർത്ഥികൾ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ വച്ച് നടന്ന മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കുമുഉള്ള സമ്മാനം ഡിസംബർ 25 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.