സെല്‍ഫി സ്പോട്ടില്‍ വര്‍ണച്ചിറകുള്ള പൂമ്പാറ്റകളായി കുട്ടികള്‍; വ്യത്യസ്ത അനുഭവമായി ആനന്തട്ട ഗവണ്മെന്റ് യു.പി സ്കൂളിലെ പ്രവേശനോത്സവം
കൊയിലാണ്ടി: ബട്ടര്‍ഫ്ലൈ സെല്‍ഫിക്കൊപ്പം മേലൂരിലെ സ്വന്തം കലാകാരനായ മേലൂര്‍ വാസുദേവന്റെ സാന്നിധ്യത്തില്‍ ആന്തട്ട ഗവണ്മെന്റ് യുപി സ്കൂളില്‍ പ്രവേശനോത്സവം വ്യത്യസ്ത അനുഭവമായി മാറി. കുട്ടികളുമായി സംവദിക്കാന്‍ മേലൂര്‍ വാസുദേവനൊപ്പം അരങ്ങാടത്തിന്റെ നാടകക്കാരനായ അലി കൈതവളപ്പിലും എസ്.എസ്.ജി കണ്‍വീനറായ എം.കെ.വേലായുധന് മാസ്റ്ററും കുട്ടികളുടെ കൂട്ടുകാരായി മാറി.
ചെങ്ങോട്ടു കാവ് പഞ്ചായത്ത് മെമ്പര്‍മാരായ സുധ എം. , സുധ കാവുങ്കല്‍ പൊയില്‍, മുന്‍ ഹെഡ് മാസ്റ്ററായ ബാലന് മാസ്റ്റര്‍ എസ്.ആര്.ജി കണ്‍വീനറായ ഷിംലാല്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച ചടങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ദിനേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പി.ടി.എപ്രസിഡന്റ് ഹരിദാസര്‍ എ.അധ്യക്ഷനായ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരുക്കിയ സെല്‍ഫി സ്പോട്ടില്‍ നൂറുകണക്കിന് കുട്ടികള്‍ പൂമ്പാറ്റകളായി മാറിയത് വ്യത്യസ്ത അനുഭവമായിരുന്നു.
[mid]