സ്വയം തൊഴില്‍ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണോ? എങ്കില്‍ സബ്‌സിഡിയോടെ തുടങ്ങാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ അപേക്ഷിക്കാം


Advertisement

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ സബ്‌സിഡിയോടുകൂടി ഉത്പാദന സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാം. താല്‍പര്യമുള്ള 18നും 59നും ഇടയില്‍ പ്രായമുള്ളവരുള്‍പ്പെട്ട വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Advertisement

അപേക്ഷകള്‍ ഒക്ടോബര്‍ 29ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ 8075719575 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement
Advertisement