കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ സീറ്റൊഴിവ്; നോക്കാം വിശദമായി


പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാല പേരാമ്പ്ര റീജണൽ സെന്ററിൽ എം.സി.എ./ ബി.സി.എ./ ബി.എസ്.ഡബ്ല്യു പ്രോഗ്രാമുകളിൽ ജനറൽ/സംവരണ സീറ്റുകൾ ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു. പ്രോഗ്രാമിൽ ഒഴിവുള്ള മുസ്ലിം/ഇ.ഡബ്ല്യു.എസ്./എസ്.സി./ എസ്.ടി. സീറ്റുകളിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും പ്രവേശനം നേടാം.

പ്രവേശനത്തിനായി ആഗസ്ത്‌ 19-ന് സെന്ററിൽ നേരിട്ട് ഹാജരാകണം. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ഇളവുണ്ട്. 9961039127, 85940 39556.