മൊകേരി ഗവ. കോളേജിൽ സീറ്റൊഴിവ്; വിശദമായി അറിയാം


മൊകേരി: മൊകേരി ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദ, പി.ജി തുടങ്ങി വിവിധ കാറ്റഗറികളിൽ സീറ്റൊഴിവ്‌. ബി.എ ഫങ്‌ഷണൽ ഇംഗ്ലീഷ് (ഓപ്പൺ-1), ബി.എ ഹിസ്റ്ററി(എസ്.ടി -1), ബി.ബി.എ. (എസ്.സി.-1), ബി.എസ്‌സി. കെമിസ്ട്രി – (ഓപ്പൺ 2, എസ്.സി.-2) എം.കോം.(മുസ്‌ലിം -1), എം.എസ്‌സി. മാത്തമാറ്റിക്സ് (എസ്.സി., എസ്.ടി. ഓരോ സീറ്റ് വീതം) എന്നിവയിലാണ് സീറ്റൊഴിവ്‌.

പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട രേഖകൾ സഹിതം ബുധനാഴ്ച (ജുലൈ 17) രാവിലെ 10.30-ന് കോളേജിൽ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 9188900232.