തലശ്ശേരി ​ഗവ. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ്; വിശദമായി നോക്കാം


തലശ്ശേരി: ധർമടം ഗവണ്മെന്റ് ബ്രണ്ണൻ കോളേജിൽ 2024-2025 വർഷത്തെ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. ബി എസ് സി കംപ്യൂട്ടേഷൻ മാത്തമാറ്റിക്സ് വിഷയത്തിലാണ് വിവിധ സംവരണ വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുള്ളത്.

വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.