കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു; രംഗത്തുള്ളത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും


കൊയിലാണ്ടി: രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ ശക്തമാക്കി. അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, പ്രദേശവാസികളുമാണ് തിരച്ചില്‍ നടത്തുന്നത്.

പാലത്തിന് സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പുഴയില്‍ ആരോ ചാടിയെന്ന സംശയമുയര്‍ന്നത്. പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണിതെന്നാണ് വിവരം.കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ നിന്നും എസ്.ടി.ഒ സി.കെ.മുരളീധരന്റെ നേതൃത്വത്തില്‍ വി.പി.രജീഷ്, ഇന്ദ്രജിത്ത്, ജാഹിര്‍, ഹേമന്ത്, വിനീഷ്, സുജിത്ത് എന്നിവരാണ് തിരച്ചില്‍ നടത്തുന്നത്.