കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലെത്തി എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചിൽ ഭീഷണിയെ തുടര്ന്ന് ഗുരുദേവ കോളേജ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 32 കുടുംബങ്ങളെയും ദുരന്ത സ്ഥലവും എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഷറഫുദ്ധീൻ വടകര, എസ്.ഡി.പി.ഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സകരിയ്യ എം കെ, സെക്രട്ടറി ഫിറോസ് എസ് കെ, കൊയിലാണ്ടി മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കെ കെ, അഫ്രിദ് വടകര എന്നിവർ സന്ദർശിച്ചു.
മണ്ണിടിച്ചിൽ നേരിടുന്ന ഈ സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് എസ് ഡി.പി ഐ നേതാക്കൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച എസ്.ഡി.പി.ഐ നേതാക്കൾ ഗുരുദേവ ക്യാംമ്പിൽ കഴിയുന്ന കുടുംബങ്ങൾക്കും, പ്രദേശവാസികൾക്കും പൂർണ്ണ പിന്തുണയും സഹായവും അറിയിച്ചു.